Flash News

പാര്‍ലമെന്റ് ആക്രമണം: അഫ്‌സല്‍ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം

പാര്‍ലമെന്റ് ആക്രമണം: അഫ്‌സല്‍ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം
X
chidambaram-info

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ഗുരുവിന് പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നോ എന്നത്  സംശയാസ്പദമായ കാര്യമാണെന്ന് യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായിരുന്ന പി.ചിദംബരം. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം തുറന്നുപറഞ്ഞത്. കേസ് ശരിയായ രീതിയിലല്ല തീര്‍പ്പാക്കപ്പെട്ടതെന്നും അഫ്‌സല്‍ ഗുരുവിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ നല്‍കാമായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
വധശിക്ഷ അഫ്‌സല്‍ ഗുരുവിന് നല്‍കിയ ശരിയായ ശിക്ഷാവിധിയായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരം തന്റെ സംശയങ്ങള്‍ വെളിപ്പെടുത്തിയത്. അഫ്‌സല്‍ ഗുരുവിനെ തൂ്ക്കിലേറ്റിയ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ലേ എന്ന ഓര്‍മപ്പെടുത്തിയപ്പോള്‍, ശരിയാണ്, എന്നാല്‍ താന്‍ അന്ന്് ആഭ്യന്തരമന്ത്രി ആയിരുന്നില്ല എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.
അഫ്‌സല്‍ഗുരുവിന് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് ഗൗരവമേറിയ സംശയങ്ങള്‍ നിലനില്‍ക്കുന്നു.
കോടതിയുടേത് തെറ്റായ വിധിയാണ് എന്ന് അഫ്‌സലിനെ പ്രോസിക്യൂട്ട് ചെയ്ത സര്‍ക്കാരിന്റെ ഭാഗമായ തനിക്ക് പറയാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയില്‍ കേസ് ശരിയായ രീതിയിലല്ല തീര്‍പ്പാക്കപ്പെട്ടതെന്ന് നിലപാടെടുക്കാമെന്നും ചിദംബരം പറഞ്ഞു.
അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ ഭാഗമായി ജെ എന്‍യു വിദ്യാര്‍ഥികള്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ രാജ്യദ്രോഹപരമാകുന്നില്ലെന്ന് പറഞ്ഞ ചിദംബരം സ്വതന്ത്രമായ അഭിപ്രായപ്രകടനം രാജ്യദ്രോഹപരമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രസംഗം വെടിമരുന്നില്‍ തീപ്പൊരിയായി മാറുകയാണെങ്കില്‍ മാത്രമേ അത് രാജ്യദ്രോഹപരമാകുന്നുള്ളൂ എന്നും ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it