പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം: ശുപാര്‍ശ ചട്ടങ്ങള്‍ മറികടന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും പരിശോധിച്ചു ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതി നിയമം അനുശാസിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി. പാര്‍ലമെന്ററി കാര്യ മന്ത്രാലയമാണ് സമിതിയുടെ ശുപാര്‍ശകള്‍ ചട്ടങ്ങള്‍ മറികടന്നാണെന്നു കണ്ടെത്തിയത്.
എന്നാല്‍ കാലവും അവസ്ഥയും മാറുന്നതിനനുസരിച്ച് മാനദണ്ഡങ്ങളും പുനപ്പരിശോധിക്കേണ്ടതാവശ്യമാണെന്നും സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും തള്ളുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നുമാണ് സമിതിയിലെ ഒരംഗം പറഞ്ഞത്.
ബിജെപി അംഗം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണു ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഒട്ടേറെ ശുപാര്‍ശകള്‍ പാര്‍ലമെന്ററി മന്ത്രാലയം ഇതിനകം തള്ളിയിട്ടുണ്ട്.
എംപിമാരുടെ ആഗ്രഹത്തിനനുസരിച്ച് പൊതുജനങ്ങള്‍ക്കു സംഭാവന നല്‍കാനുള്ള ശുപാര്‍ശയാണതിലൊന്ന്. ഹാന്റ്‌സ് പമ്പ് വിതരണം റോഡ് നിര്‍മാണം സൗരോര്‍ജവിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക്എംപിമാര്‍ക്ക് ക്വാട്ട അനുവദിക്കുന്നതിനാണു മറ്റൊരു ശുപാര്‍ശ.
Next Story

RELATED STORIES

Share it