പാര്‍ലമെന്റിന് സമീപം യുവാവ് തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് സമീപത്തെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവ്പൂര്‍ സ്വദേശി റാം ദയാല്‍ വര്‍മ (30)യാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഇയാളുടെ കീശയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെടുത്തു. വിജയ്ചൗക്കിലെ മീഡിയ പാര്‍ക്കിങ് സെന്ററിന് സമീപത്തെ മരത്തിലായിരുന്നു കെട്ടിത്തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it