പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും: വിഎസ്

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സ്വകാര്യ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആരാവണമെന്നതു പാര്‍ട്ടി തീരുമാനിക്കും. മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ല. തീരുമാനം എന്താവുമെന്നു മുന്‍കൂറായി പറയുന്നില്ല. ജനങ്ങള്‍ക്കു പലതും ചിന്തിക്കാം. മാധ്യമങ്ങള്‍ പറയുന്നത് അവിശ്വസിക്കുന്നില്ല.
എല്‍ഡിഎഫിന് 85 മുതല്‍ 95 സീറ്റുകള്‍ വരെ ലഭിക്കും. ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം നടന്നിട്ടുണ്ട്. എങ്കിലും ഇടതുപക്ഷം തന്നെ വിജയിക്കും. പാലായില്‍ കെ എം മാണി ഉള്‍പ്പെടെയുള്ളവര്‍ തോല്‍ക്കാനാണു സാധ്യത. മലമ്പുഴയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ തനിക്കു ലഭിക്കും. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എക്‌സിറ്റ്‌പോളുകളുടെ വോട്ടെണ്ണല്‍ അല്ല നടക്കുന്നതെന്നും ഭരണത്തുടര്‍ച്ചയെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വരട്ടെ. ലഭിക്കുന്ന സീറ്റുകളുടെ എണ്ണം മുന്‍കൂട്ടി പറയുന്നില്ല. നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിയ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും. പ്രചാരണസമയത്തെ അതേ അത്മവിശ്വാസം ഇപ്പോഴുമുണ്ട്. ബിജെപി അക്കൗണ്ട് തുറക്കില്ല. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it