പാര്‍ട്ടികള്‍ സാമൂഹിക മാറ്റത്തിനു മുന്‍ഗണന നല്‍കണം: അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്

തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനപ്പുറം സാമൂഹിക മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങ ള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് കാണ്‍പൂര്‍. തൃശൂര്‍ കാളത്തോട് മഹല്ല് ഹാളില്‍ എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെപ്പോലെ ബഹുഭൂരിപക്ഷം ദരിദ്രരും സാധാരണക്കാരുമായ ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന അവസ്ഥയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാര്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കുകയാണ്. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികരിക്കുകയാണ് ചെയ്തിട്ടുള്ളത്. പട്ടിണിയും ജാതീയത മൂലമുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ വിവേചനവും അക്രമവും കൂടി. ജനങ്ങളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്.
വിഷയാവതരണം നടത്തിയ എസ്ഡിപിഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം ഇ അബൂബക്ക ര്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കണ്ടുതുടങ്ങിയതെന്ന് അഭിപ്രായപ്പെട്ടു. പട്ടാള ഭരണത്തിനുള്ള സാധ്യതപോലും തള്ളിക്കളയാനാവില്ല. തിരഞ്ഞെടുപ്പി ല്‍ കോടികള്‍ മുടക്കി സീറ്റ് തരപ്പെടുത്തുന്നവര്‍ പിന്നീട് കോടികളെറിഞ്ഞ് ജനങ്ങളെ വിലയ്‌ക്കെടുക്കുന്നു. ഏറ്റവും കൂടുത ല്‍ അവഗണിക്കപ്പെടുന്നത് മുസ്‌ലിംകളും ദലിതുകളുമാണ്. ജനസംഖ്യാനുപാതികമായി അവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല. പ്രബല വിഭാഗങ്ങളുടെ മതാചാരങ്ങള്‍ എല്ലാവരും ആചരിക്കുമ്പോള്‍ അവര്‍ മതേതര വാദിയാവുന്നു. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും എതിര്‍ത്താല്‍ അയാള്‍ വര്‍ഗീയവാദിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ യഹിയ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീന്‍ എളമരം, സംസ്ഥാന സെക്രട്ടരി റോയ് അറക്കല്‍, എ കെ അബ്ദുല്‍ മജീദ്, വി എം ഫഹദ്, ഡോ. സി ടി സുലൈമാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it