Flash News

പാരീസ് ആക്രമണത്തിന് പിന്നില്‍ ഐ എസെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ് : ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഇന്നുണ്ടായ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന്് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ട് ആരോപിച്ചു. ആക്രമണത്തിന് ദയയില്ലാതെ പകരം വീട്ടുമെന്നും പ്രസിഡന്റ് പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ നടത്തിയ യുദ്ധപ്രവൃത്തിയാണ് ആക്രമണമെന്നാണ് ഹോളണ്ട് ആരോപിച്ചത്. അതേ സമയം ഐ.എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it