പാരിസ് ആക്രമണം;  മുഖ്യപ്രതിയെ ഉടന്‍ കൈമാറണം: ഫ്രാന്‍സ്

പാരിസ്: കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ അറസ്റ്റിലായ പാരിസ് ആക്രമണത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന സലാഹ് അബ്ദുസ്സലാമിനെ ഉടന്‍ തന്നെ കൈമാറണമെന്ന് ബെല്‍ജിയത്തോട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ശേഷം നാലുമാസത്തോളം ഒളിവിലായിരുന്ന അബ്ദുസ്സലാം ഇന്നലെ തലസ്ഥാനമായ ബ്രസല്‍സിലാണ് അറസ്റ്റിലായത്. പോലിസില്‍നിന്നു രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെ ഇയാള്‍ക്ക് കാലില്‍ പരിക്കേറ്റു.
ബ്രസല്‍സില്‍ ജനിച്ചുവളര്‍ന്ന അബ്ദുസ്സലാം (26) പാരിസ് ആക്രമണത്തിനു മുമ്പുവരെ മോളെന്‍ബീക്ക് പ്രദേശത്താണ് താമസിച്ചത്. ആക്രമണത്തിനു പിന്നാലെ അബ്ദുസ്സലാം ഇവിടെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ഇയാള്‍ക്കൊപ്പം മോനിര്‍ അഹ്മദ് അലാജ് എന്നയാളും പിടിയിലായി. ഇയാളെയും പോലിസ് അന്വേഷിച്ചുവരുകയായിരുന്നു. അബ്ദുസ്സലാമിന് അഭയം നല്‍കിയെന്നു കരുതുന്ന മൂന്നു ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബറില്‍ നടന്ന പാരിസ് ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it