പാരിസ് ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

ബ്രസ്സല്‍സ്: പാരിസ് ആക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാള്‍ കൂടി പിടിയിലായി. മുഹമ്മദ് അബ്രിനി(31) എന്നയാളെയാണ് കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനു രണ്ടുദിവസം മുമ്പ് നേരത്തേ അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്കൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ ജില്ലയായ മോളന്‍ബീക്കില്‍ വച്ചായിരുന്നു അറസ്റ്റ്. അബ്രിനിക്കൊപ്പം മറ്റു രണ്ടുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പാരിസ് കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി.
Next Story

RELATED STORIES

Share it