പാരിസ് ആക്രമണം: ഇരകളെ അനുസ്മരിച്ച് ഫ്രാന്‍സ്

പാരിസ്: പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 130 പേരെ അനുസ്മരിച്ച് ഫ്രാന്‍സില്‍ ദേശീയ അനുശോചന പരിപാടികള്‍ സംഘടിപ്പിച്ചു. മധ്യപാരിസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദും ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളും ഉള്‍പ്പെടെ 1000ഓളം പേര്‍ സംബന്ധിച്ചു. മൗനപ്രാര്‍ഥനയ്ക്കു പിന്നാലെ മരിച്ചവരെ പേരെടുത്തു ചൊല്ലി അനുസ്മരിച്ചു.
അനുശോചനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നീലയും വെളുപ്പും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന ഫ്രഞ്ച് പതാകകൊണ്ട് വീടുകള്‍ അലങ്കരിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരന്‍ നിക് അലക്‌സാണ്ടറിന്റെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. നെപ്പോളിയന്റെ ശവകുടീരവും സൈനികമ്യൂസിയവും ഉള്‍പ്പെടുന്ന സമുച്ചയത്തിലാണ് ചടങ്ങ് നടന്നത്. ആക്രമണത്തെ അതിജീവിച്ച ചിലര്‍ ചക്രക്കസേരകളില്‍ ചടങ്ങിനെത്തി. എന്നാല്‍, കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കള്‍ ക്ഷണപത്രിക സ്വീകരിക്കാന്‍ തയ്യാറായില്ല.
പാരിസിലെ വിവിധയിടങ്ങളില്‍ രണ്ടാഴ്ച മുമ്പാണ് ഒരേസമയം, സായുധസംഘം ആക്രമണം നടത്തിയത്. ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
Next Story

RELATED STORIES

Share it