പാരിസ് ആക്രമണം: അബ്ദുസ്സലാമിന്റെ കൂട്ടാളിയെ തിരിച്ചറിഞ്ഞെന്ന് ബെല്‍ജിയം

ബ്രസ്സല്‍സ്: പാരിസ് ആക്രമണങ്ങളിലെ പ്രധാന പ്രതിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ബ്രസ്സല്‍സ് പോലിസ് അറസ്റ്റ് ചെയ്ത അബ്ദുസ്സലാമിന്റെ കൂട്ടാളിയെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ബെല്‍ജിയം പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. 24കാരനായ നജീം ലാക്‌റൂയിയാണു കൂട്ടാളിയെന്നും ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിച്ചിരുന്നതെന്നും സംഘം ഉപയോഗിച്ച വീട്ടില്‍നിന്നാണ് ഡിഎന്‍എ കണ്ടെത്തിയതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച ബ്രസ്സല്‍സില്‍ പിടിയിലായ അബ്ദുസ്സലാമിനെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, നവംബര്‍ 13ലെ പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 130 പേരുടെ ബന്ധുക്കളുമായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it