palakkad local

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍; കേന്ദ്ര പാര്‍ലമെന്ററി കമ്മിറ്റിയുടെ തെളിവെടുപ്പ് നവംബര്‍ 14ലേക്ക് മാറ്റി

പാലക്കാട്: അശ്വിനികുമാര്‍ എംപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി, വനം പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും.
2015 ലെ കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍, കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചി, എറണാകുളത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും നവംബര്‍ 14ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും.
വൈകീട്ട് അഞ്ചിന് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും. കമ്മിറ്റി മുമ്പാകെ ഹാജരായി പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10നകം ചുവടെയുള്ള വിലാസത്തില്‍ അപേക്ഷ നല്‍കണം.
വിലാസം: ഢ.ട.ജ.ടശിഴവ, ഖീശി േഉശൃലരീേൃ, ഞമഷ്യമ ടമയവമ ടലരൃലമേൃശമ,േ ഞീീാ ചീ.142, എശൃേെ എഹീീൃ, ജമൃഹശമാലി േഒീൗലെ അിിലഃല, ചലം ഉലഹവശ110001. ഫോണ്‍: 23035411. കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ബില്ലിന്റെ പൂര്‍ണരൂപം രാജ്യസഭാ വെബ്‌സൈറ്റായ വേേു://ൃമഷ്യമമെയവമ.ിശര.ശി ലെ കമ്മിറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും.
Next Story

RELATED STORIES

Share it