പാരിസില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം

പാരിസ്: ഫ്രാന്‍സ് തലസ്ഥാനം പാരിസില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാരില്‍ 27 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടര്‍ന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 100ലധികം വരുന്ന പ്രതിഷേധക്കാരാണ് വ്യാഴാഴ്ച രാത്രി നഗരത്തിലെ സെന്‍ട്രല്‍ പാരിസ് ചത്വരത്തിലെത്തിയത്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള രാത്രിസമരത്തിനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍, സമരം പൂര്‍ത്തിയാവുന്നതിനു മുമ്പ് പുലര്‍ച്ചെ രണ്ടു മണിക്കു തന്നെ പ്രക്ഷോഭകരെ പിരിച്ചുവിട്ടതായി പോലിസ് അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it