പാരലല്‍ കോളജ് മേളകള്‍ ഫെബ്രുവരിയില്‍

മലപ്പുറം: സംസ്ഥാന പാരലല്‍ കോളജ് കായികമേളയും ഗെയിംസ് മല്‍സരങ്ങളും ഫെബ്രുവരി 10, 11, 12 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലും സംസ്ഥാന കലോല്‍സവം ഫെബ്രുവരി 19, 20, 21 തിയ്യതികളില്‍ കോഴിക്കോട് കോര്‍പറേഷന്‍ ജൂബിലി ഹാളിലും നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പാരലല്‍ കോളജുകള്‍, കോ -ഓപറേറ്റീവ് കോളജുകള്‍ മുന്‍ കൗണ്‍സലിങ് സെന്ററുകള്‍ എന്നിവയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പിജി കോഴ്‌സുകളില്‍ പഠിക്കുന്ന റഗുലര്‍ വിദ്യാര്‍ഥികളെ മേളകളില്‍ പങ്കെടുപ്പിക്കും.
ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ മല്‍സരങ്ങളാണ് ഗെയിംസിലുണ്ടാവുക. വിശദവിവരങ്ങള്‍ക്ക് 9447927911, 9846172976, 9946303582.
Next Story

RELATED STORIES

Share it