wayanad local

പാരയും അപരയും ജയലക്ഷ്മിക്ക് തിരിച്ചടിയായി

മാനന്തവാടി: കൈയില്‍ താമര വിരിയാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസാന ദിവസങ്ങളില്‍ നടത്തിയ പ്രചാരണവും ലക്ഷ്മിയെ അപരയായി മല്‍സരിപ്പിച്ചതും എല്‍ഡിഎഫിന് മാനന്തവാടിയില്‍ തുണയായി.
യുഡിഎഫിന് മാനന്തവാടിയില്‍ മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച വെള്ളമുണ്ട, പനമരം പഞ്ചായത്തുകളില്‍ നിന്നു വേണ്ടത്ര വോട്ടുകള്‍ ലഭിക്കാതെ പോയതിനു സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്. പ്രചാരണത്തിന്റെ അവസാന മൂന്നു ദിവസങ്ങളില്‍ ന്യൂനപക്ഷ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വാഹന പ്രചാരണ ജാഥയും ലഘുലേഖ വിതരണവുമാണ് ഇവര്‍ നടത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി ജയലക്ഷ്മി കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും നിയമനങ്ങളിലെ വിഭാഗീയതയും തുറന്നുകാട്ടിയായിരുന്നു പ്രചാരണം. ജയലക്ഷ്മിയുടെ ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട നിഷാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണം.
ഇതോടൊപ്പം അപരയായി നിര്‍ത്തിയ ലക്ഷ്മി നേടിയ 1,300 വോട്ടുകളും ജയലക്ഷ്മിയുടെ വിജയത്തിന് തടയിട്ടു.
യാതൊരു പ്രചാരണവുമില്ലാതെയാണ് ഇവരുടെ പേരില്‍ ഗ്ലാസ് ചിഹ്നത്തില്‍ വോട്ടുകള്‍ വീണത്. 1,307 വോട്ടുകള്‍ക്കാണ് മന്ത്രി ജയലക്ഷ്മി പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it