Kollam Local

പാരഡിക്കും പരസ്യത്തിനും അംഗീകാരം വാങ്ങണം

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ കക്ഷികള്‍ തയ്യാറാക്കുന്ന പാരഡി ഗാനങ്ങള്‍ക്കും അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ക്കും എംസിഎംസി യില്‍ നല്‍കി അംഗീകാരം വാങ്ങണം. സംപ്രേക്ഷണം ചെയ്യുന്നതിന് മൂന്നു ദിവസത്തിന് മുമ്പെങ്കിലും രാഷ്ട്രീയ കക്ഷികള്‍ സര്‍ട്ടിഫിക്കേഷന് അപേക്ഷ നല്‍കുകയും അംഗീകാരം വാങ്ങേണ്ടതുമാണ്. മറ്റ് സംഘടനകളും അസോസിയേഷനുകളും ഏഴു ദിവസം മുമ്പ് അംഗീകാരത്തിനായി അപേക്ഷ നല്‍കണം.
എംസിഎംസി യുടെ അംഗീകാരം വാങ്ങാതെ പ്രചരിപ്പിക്കുന്ന സിഡിയും മറ്റു ഇലക്‌ട്രോണിക് പരസ്യ സാമഗ്രികളും കണ്ടുകെട്ടുന്നതും തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കിക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷയോടൊപ്പം സംപ്രേക്ഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്‌ട്രോണിക് രൂപത്തിലുള്ള രണ്ടു പകര്‍പ്പുകള്‍, അറ്റസ്റ്റ് ചെയ്ത പരസ്യത്തിന്റെ ഉള്ളടക്കം, പരസ്യത്തിന്റെ ചെലവ് കണക്ക്, സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചെലവ് കണക്ക് (ഓരോ ഇന്‍സേര്‍ഷനുകളുടെയും പ്രതേ്യക കണക്ക്), ഏതെങ്കിലും സ്ഥാനാര്‍ഥിയുടെയോ രാഷ്ട്രീയ കക്ഷികളുടെയോ വിജയത്തിന് വേണ്ടിയാണോ പരസ്യമെന്നതിന്റെ സത്യവാങ് മൂലം എന്നിവയും നല്‍കണം.
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അവക്ക് പ്രദര്‍ശനാനുമതി ലഭിക്കില്ല. മത-സാമൂഹ്യ സ്പര്‍ധ വളര്‍ത്തുന്നതിനോ ഏതെങ്കിലും വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് പ്രതേ്യക പരിഗണന നല്‍കുന്ന വിധത്തിലുള്ള വാര്‍ത്തകളോ വാര്‍ത്തകളെന്ന വ്യാജേനയുള്ള പരസ്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ എം സി എം സി പെയ്ഡ് ന്യൂസായി പരിഗണിക്കും. അതിനു വരുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.
Next Story

RELATED STORIES

Share it