kozhikode local

പായ്ക്ക് ഹൗസ് രണ്ടു ലക്ഷം രൂപയ്ക്ക് നിര്‍മിക്കാം; കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍

കോഴിക്കോട്: കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും വിപണനത്തിനുമായി വിവിധ ആനുകൂല്യങ്ങളുമായി ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍. പഴം, പച്ചക്കറി, പൂക്കള്‍ എന്നിവ തരംതിരിച്ച് പായ്ക്ക് ചെയ്യുന്നതിനുള്ള പായ്ക്ക് ഹൗസും അനുബന്ധ സാമഗ്രികള്‍ക്കും നാലുലക്ഷം രൂപ ചെലവുണ്ട്. ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ ധനസഹായത്തോടെ ഇത് രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാനാവും. ആധുനിക സൗകര്യങ്ങളോടുകൂടി 9:18 മീറ്റര്‍ യൂനിറ്റില്‍ സംയോജിത പായ്ക്ക് ഹൗസിന് സമതലപ്രദേശത്ത് പദ്ധതി ചെലവിന്റെ 35 ശതമാനവും ഇടുക്കി വയനാട് ജില്ലകളില്‍ 50 ശതമാനം വായ്പാബന്ധിത ധനസഹായവും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ നല്‍കും.
പഴം, പച്ചക്കറി, പൂക്കള്‍ എന്നിവ വിളവെടുത്തതിന് ശേഷം വിപണിയില്‍ എത്തുന്നതിന് മുമ്പ് കേട് കൂടാതെ സൂക്ഷിക്കുന്ന ആറ് മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ശീതീകരണ യൂനിറ്റ്, 30 മെട്രിക് ടണ്‍ സംഭരണശേശിയുള്ള കോള്‍ഡ് റൂം, മൊബൈ ല്‍ പ്രീകൂളിങ് യൂനിറ്റ്, ഒമ്പത് മെട്രിക് ടണ്‍ ശേഷിയുള്ള റീഫര്‍ വാന്‍, ശീതീകരിച്ച വാന്‍ എന്നിവ സജ്ജീകരിക്കുന്നതിനായി സമതലപ്രദേശത്ത് ചെലവിന്റെ 35 ശതമാനവും ഇടുക്കി, വയനാട് ജില്ലകളില്‍ 50 ശതമാനം വായ്പാബന്ധിത ധനസഹായവും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഉറപ്പുവരുത്തുന്നു. ആനുപാതികമായി ധനസഹായം ലഭിക്കുന്നതിന് കുറഞ്ഞത് നാല് മെട്രിക് ടണ്‍ ശേഷിയുണ്ടായിരിക്കണം. പഴങ്ങളും പച്ചക്കറികളും പ്രാഥമികമായി സംസ്‌കരിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൈമറി, മൊബൈല്‍, മിനിമല്‍ പ്രോസസ്സ്ിങ് യൂണിറ്റിന് 25 ലക്ഷം രൂപ ചെലവുവരും. 40 ശതമാനം ധനസഹായം ഹോര്‍ട്ടികല്‍ച്ചറല്‍ മിഷന്‍ ലഭ്യമാക്കുന്നതോടെ സ്‌ക്വാഷ്, ജെല്ലി, പള്‍പ്പ് എന്നിവ നിര്‍മിക്കുന്നതിനുള്ള യൂനിറ്റ് വിലക്കുറവില്‍ നിര്‍മിക്കാനാവും.പഴങ്ങളും പച്ചക്കറികളും പഴുപ്പിക്കുന്നതിനുള്ള റൈപ്പനിംഗ് ചേമ്പറിനും അടിസ്ഥാന സൗകര്യവികസനത്തിനും 35 ശതമാനം ധനസഹായവും ഗുണഭോക്താവിന് പരമാവധി 300 മെട്രിക് ടണ്‍ വരെ ധനസഹായവും ലഭിക്കും.അംഗീകൃത ചെലവിന്റെ 50 ശതമാനം നിരക്കില്‍ പുസ്സാ സീറോ എനര്‍ജി കൂള്‍ ചേമ്പര്‍ നിര്‍മ്മിക്കാനാവും.താല്‍പര്യമുള്ളവര്‍ അടുത്തുള്ള കൃഷിഭവനിലോ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറെയോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷനെയോ ബന്ധപ്പെടണം. ഫോ ണ്‍ 0495-2370897
Next Story

RELATED STORIES

Share it