പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി

എടക്കര: ഗുഡ്‌സ് ജീപ്പില്‍ കടത്തുകയായിരുന്ന ഇരുപത് ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവര്‍ ഗൂഡല്ലൂര്‍ പന്തല്ലൂര്‍ നെല്ലിയാളം മുഹമ്മദ് ഇസഹാഖി(30)നെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. മലപ്പുറം ജില്ലയിലെ മൊത്തവിതരണക്കാരന് കൈമാറുന്നതിനായി കൊണ്ടുവരികയായിരുന്നു ഇവ. പിടിയിലായ ഡ്രൈവര്‍ കാരിയര്‍ മാത്രമാണ്.
നിലമ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പാന്‍ ഉത്പന്നങ്ങള്‍ കടത്തിയ കെഎല്‍ 33-6562 വാഹനം. പിടികൂടിയ പാന്‍ ഉല്‍പന്നങ്ങളും വാഹനവും, അറസ്റ്റിലായ മുഹമ്മദ് ഇസഹാഖിനെയും വഴിക്കടവ് പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it