kannur local

പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്വന്തമായി സ്ഥലം യാഥാര്‍ഥ്യമാവുന്നു

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്വന്തമായി സ്ഥലം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. ഇതോടെ സിഎച്‌സിയില്‍ നിന്ന് താലൂക്ക് ആശുപത്രിയായി ഉയര്‍ന്ന ആതുരാലയത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും.
സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ 25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നര ഏക്കര്‍ സ്ഥലം സര്‍ക്കാരിന് കൈമാറിയാല്‍ ആവശ്യമായ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.
ഇതോടെയാണ് താലൂക്ക് ആശുപത്രിക്കാവശ്യാമായ സ്ഥലം വാങ്ങുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും യോഗം ചേരുകയും സ്ഥലത്തിന് വേണ്ട ധനസമാഹരണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതുവരെയായി 63ലക്ഷം സമാഹരിച്ചിട്ടുണ്ട്.
ഒരേക്കര്‍ 23 സെന്റ് സ്ഥലമാണ് പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് വാങ്ങുന്നത്. ഇതിനായി അഡ്വാന്‍സ് അടക്കം 50,50001 സ്ഥല ഉടമയക്ക് നല്‍കിയിട്ടുണ്ട്. 25ന് മുമ്പായി വാഗ്ദാനം ചെയ്ത സംഖ്യകള്‍ കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. സുതാര്യമായ രീതിയിലാണ് പണപ്പിരിവ് നടത്തിയതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ചില ഭാഗങ്ങളില്‍ ധനസമാഹരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കെ ഇ കുഞ്ഞബ്ദുല്ല, സുരേന്ദ്രന്‍, സി പി റശീദ, പ്രീതഅശോക്, പത്മനാഭന്‍, ശാഹുല്‍ ഹമീദ്, പി പി അസ്‌ലം പങ്കെടുത്തു.
Next Story

RELATED STORIES

Share it