kannur local

പാനൂര്‍ തങ്ങള്‍ ഉറൂസ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

പാനൂര്‍: പാനൂര്‍ തങ്ങള്‍ ഉറൂസ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധം. തങ്ങള്‍ പീടിക ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രശസ്ത പണ്ഡിതനുമായിരുന്ന സയ്യിദ് ഇസ്മായില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങളുടെ ആറാം ആണ്ടുനേര്‍ച്ചയും മറ്റുപരിപാടികളുമാണ് ലീഗ്, എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത്.
പ്രദേശത്തെ എല്ലാജനങ്ങളുടെയും പങ്കാളിത്തത്തോടെ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്താറുള്ള ഉറൂസ് ലീഗ്-എസ്‌കെഎസ്എസ്എഫ് ഇടപെടല്‍ കാരണം കളങ്കപ്പെടുകയായിരുന്നു.
സഹ്‌റ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ മഖ്ദൂം തങ്ങളുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി രാഷ്ടട്രീയമോ മത വിഭാഗീയതയോ കൂടാതെ 25ഓളം വോളന്‍ിയര്‍മാരെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ എസ്ഡിപിഐ, സിപിഎം, ലീഗ് പ്രവര്‍ത്തകരെല്ലാം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ചിലര്‍ ഇത്തവണ എസ്‌കെഎസ്എസ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും പരിപാടി എന്ന് പ്രചരിപ്പിച്ചു. വിഷയം നാട്ടുകാര്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരു പ്രത്യേക സംഘടനയുടെ പേരിലല്ല, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നതു പോലെ സംയുക്തമായിട്ടാണ് പരിപാടി നടക്കുന്നതെന്ന് വ്യക്തമാക്കി. ഇതനുസരിച്ച് സഹ്‌റ കോളജിലെ സ്റ്റാഫും പിആര്‍ഒയുമായ സമീര്‍ കൂരാറക്കായിരുന്നു വോളന്റിയര്‍മാരുടെ നേതൃത്വം. സഹ്‌റയിലെ നിയമമനുസരിച്ച് കോളജ് കോംപൗണ്ടില്‍ ഒരു സംഘടനയുടെയും കൊടികളോ തോരണങ്ങളോ അനുവദിക്കരുതെന്ന് ചെയര്‍മാന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം സമസ്ത നേതാവ് ആലിക്കുട്ടി മുസ്‌ല്യാരെത്തിയ കാറിന്റെ കൊടി വോളന്റിയര്‍മാര്‍ അഴിച്ചുവച്ചു. എന്നാല്‍, കാര്‍ പരിപാടി നടക്കുന്ന പ്രദേശത്തെത്തിയപ്പോള്‍ ലീഗ്-എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ആലിക്കുട്ടി മുസ്‌ല്യാരുടെ വാഹനത്തില്‍ കൊടികെട്ടിയത് വാക്കേറ്റത്തിനിടയാക്കി. മാക്കൂല്‍ പീടിക, പെരിങ്ങത്തൂര്‍, പുത്തൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ ലീഗ്-എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് മുതിര്‍ന്നത്. സംഭവങ്ങള്‍ക്കെല്ലാം പ്രദേശത്തവാസികള്‍ സാക്ഷികളുമാണ്. എന്നാല്‍ ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍, ആലിക്കുട്ടി മുസ്‌ല്യാരെ തടഞ്ഞെന്നു വാട്‌സ് ആപ് വഴിയും മറ്റും കുപ്രചാരണം അഴിച്ചുവിടുകയായിരുന്നു.
Next Story

RELATED STORIES

Share it