Business

പാനായിക്കുളം: രണ്ടു പേര്‍ക്ക് 14 വര്‍ഷവും മൂന്നു പേര്‍ക്ക് 12 വര്‍ഷവും കഠിന തടവ്

കൊച്ചി: പാനായിക്കുളം കേസില്‍ രണ്ടു പേര്‍ക്ക് 14 വര്‍ഷം കഠിന തടവും പിഴയും മൂന്നു പേര്‍ക്ക് 12 വര്‍ഷം തടവും പിഴയും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു. ജഡ്ജി കെ എം  ബാലചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ് എന്നിവര്‍ക്കാണ് വിവിധ വകുപ്പുകളിലായി 14 വര്‍ഷം വീതം കഠിന തടവും  60,000 രൂപ വീതം പിഴയും വിധിച്ചത്.
മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവര്‍ക്കാണ് വിവിധ വകുപ്പുകളിലായി 12 വര്‍ഷം വീതം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചത്. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിനു മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവുകൂടി അനുഭവിക്കണം. യുഎപിഎയിലെ വകുപ്പ് 13(1)(ബി) പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവു കൂടി അനുഭവിക്കണം. യുഎപിഎയിലെ വകുപ്പ് 10 എ(1) പ്രകാരം നിരോധിത സംഘടനയില്‍ അംഗമായി തുടര്‍ന്ന കുറ്റത്തിനു രണ്ടു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ കഠിന തടവു കൂടി അനുഭവിക്കണം. യുഎപിഎ വകുപ്പ് 10 എ(2) പ്രകാരം നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്ത കുറ്റത്തിനു  രണ്ടു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവു കൂടി അനുഭവിക്കണം.
അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മാസ്  എന്നിവര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിനുള്ള ഗൂഢാലോചനക്കുറ്റത്തിനു മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവു കൂടി അനുഭവിക്കണം. യുഎപിഎയിലെ വകുപ്പ് 13 (1)(ബി) പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവു കൂടി അനുഭവിക്കണം. യുഎപിഎ വകുപ്പ് 10 എ(2) പ്രകാരം നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്ത കുറ്റത്തിനു  രണ്ടു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ കഠിന തടവു കൂടി അനുഭവിക്കണം.
ഓരോ കുറ്റത്തിനുമുള്ള ശിക്ഷ ഒന്നിനു പിറകെ ഒന്നായി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവായി അനുവദിച്ചിട്ടുണ്ട്. അഞ്ചു പേരും യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് ഉത്തരവ് പറയുന്നു.
Next Story

RELATED STORIES

Share it