Flash News

പാനായികൂളം കേസ്; അഞ്ചുപേര്‍ കുറ്റക്കാര്‍; 11 പേരെ വെറുതെ വിട്ടു

പാനായികൂളം കേസ്; അഞ്ചുപേര്‍ കുറ്റക്കാര്‍;  11 പേരെ വെറുതെ വിട്ടു
X


[caption id="attachment_23713" align="alignleft" width="1228"]full       ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍, ഷമ്മാസ് [/caption]


കൊച്ചി:  പാനായിക്കുളം കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി. കേസില്‍ 11 പേരെ വെറുതെ വിട്ടു. ആദ്യ മൂന്ന് പ്രതികള്‍ക്കതിരേ യു.എ.പി.എ ചുമത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സിമി ക്യാപില്‍ ക്ലാസ്സ് കേട്ട 11 പേരെയാണ് വെറുതെ വിട്ടത്. കേസില്‍ 17 പ്രതികളാണ് ഉണ്ടായിരുന്നത്.


കേസിലെ ഒന്നാംപ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിക്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആറാം പ്രതി തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, ഏഴാം പ്രതി തൃശൂര്‍ എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, എട്ടാം പ്രതി ഇടുക്കി മുരിക്കുംതൊട്ടി നിസാര്‍, ഒമ്പതാം പ്രതി കോതമംഗലം ഉള്ളിയാട്ടു വീട്ടില്‍ മുഹിയുദ്ദീന്‍ കുട്ടി, പത്താം പ്രതി കരുമാലൂര്‍ കാട്ടിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, 11ാം പ്രതി തൃശൂര്‍ എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, 12ാം പ്രതി എറിയാട് എട്ടുതെങ്ങുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, 14ാം പ്രതി പാനായിക്കുളം മടത്തില്‍ വീട്ടില്‍ ഹാഷിം, 15ാം പ്രതി തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ വീട്ടില്‍ റിയാസ്, 16ാം പ്രതി മുടിക്കല്‍ കൊല്ലംകുടിയില്‍ വീട്ടില്‍ മുഹമ്മദ് നൈസാം, 17ാം പ്രതി കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍, കേസിലെ 13ാം പ്രതി സാലിഹ് എന്നിവരെയാണ് വെറുതെ വിട്ടത്.പ്രതികളെ ജില്ലാ കോടതിയിലേക്ക് വിട്ടു.

13ാം പ്രതിയായ സാലിഹിന്റെ വിചാരണ ജുവനൈല്‍ കോടതിയില്‍ തുടരുന്നു.  കേസില്‍ 18ാം പ്രതിയായിരുന്ന ഒറ്റപ്പാലം കരിങ്ങനാട് ബദരിയ മസ്ജിദിനു സമീപം വരമംഗലത്തു വീട്ടില്‍ റഷീദ് മൗലവിയെ എന്‍ഐഎയുടെ അന്വേഷണ കാലയളവില്‍ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ യോഗം സംഘടിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള കേസ്. ബിനാനിപുരം പോലിസ് സബ് ഇന്‍സ്‌പെക്ടറായ കെ എന്‍ രാജേഷാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് ആലുവ സിഐ ആയിരുന്ന കെ ജി ബാബുകുമാറും പിന്നീട് മലപ്പുറം ഡിവൈഎസ്പിയായിരുന്ന എസ് ശശികുമാറും അന്തിമഘട്ടത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 50 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിച്ചു. എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഷാദുലി, അന്‍സാര്‍ എന്നിവര്‍ മറ്റു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
Next Story

RELATED STORIES

Share it