പാനമ രേഖകളിലെ പരാമര്‍ശം; മന്ത്രിസഭ പിരിച്ചുവിടണമെന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി

റെയ്ക്ക്ജാവിക്: പാനമയിലെ മൊസാക് ഫൊന്‍സെക കമ്പനിയുടെ ചോര്‍ന്ന വിവരങ്ങളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സിഗ്മുന്ദുര്‍ ഗുന്‍ലോഗ്‌സനും ഭാര്യയും ചേര്‍ന്ന് 2007ല്‍ ഒരു കമ്പനി വാങ്ങിയതുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപം നടത്തിയ പരാമര്‍ശങ്ങളാണു രേഖയിലുള്ളത്. രേഖകള്‍ പുറത്തായതോടെ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന് മുമ്പില്‍ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു ഗുന്‍ലോഗ്‌സന്റെ ആവശ്യം. എന്നാല്‍ ആവശ്യം തള്ളിയ പ്രസിഡന്റ് ഒലാഫുര്‍ റാഗ്നര്‍ ഗ്രിസ്മാന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അറിയിച്ചു.
തിങ്കളാഴ്ച രാജിവയ്ക്കാന്‍ വിസമ്മതിച്ച ഗുന്‍ലോഗ്‌സനു മേല്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണുള്ളത്. അതേസമയം, പാനമ രേഖകളില്‍ പേരു പ്രതിപാദിക്കപ്പെട്ടവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായി റഷ്യ, ചൈന, ബ്രിട്ടന്‍, യുഎസ്, പാകിസ്താന്‍, ഉക്രെയ്ന്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it