പാനമ കള്ളപ്പണ രേഖ; നിക്ഷേപത്തില്‍നിന്നു നേട്ടം ലഭിച്ചതായി കാമറണ്‍

ലണ്ടന്‍: തന്റെ പിതാവ് വിദേശത്തു നടത്തിയ നിക്ഷേപത്തില്‍നിന്നു നേട്ടം ലഭിച്ച കാര്യം സമ്മതിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. പാനമ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രതികരണമറിയിക്കാനുള്ള സമ്മര്‍ദ്ദമുയരുന്നതിനിടെയാണ് കാമറണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബ്ലെയ്മര്‍ ട്രസ്റ്റിലുണ്ടായിരുന്ന ഈ നിക്ഷേപം 2010ല്‍, പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നതിനു നാലുമാസം മുമ്പ് വിറ്റതായും കാമറണ്‍ അറിയിച്ചു.
ട്രസ്റ്റിലെ 5000 ഓഹരികളായിരുന്നു കാമറണിന്റെ പക്കലുണ്ടായിരുന്നത്. 24,000 ഡോളറായിരുന്നു ഇതിന്റെ മൂല്യമെന്നും അദ്ദേഹം അറിയിച്ചു. ഡേവിഡ് കാമറണിന്റെ പിതാവടക്കം വിദേശനിക്ഷേപമുള്ള പതിനായിരക്കണക്കിനു പേരുടെ വിവരങ്ങളാണ് അടുത്തിടെ പുറത്തുവന്ന പാനമ രേഖകളിലുള്ളത്. ഈ നിക്ഷേപത്തില്‍നിന്ന് നേട്ടമൊന്നും ലഭിച്ചില്ലെന്നായിരുന്നു കാമറണ്‍ ആദ്യം അവകാശപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it