thrissur local

പാതയോരങ്ങളില്‍ ശീതളപാനീയ വില്‍പന കേന്ദ്രങ്ങള്‍ സജീവം

ചാവക്കാട്: വേനല്‍ കനത്തതോടെ തീരദേശ മേഖലയിലെ പ്രധാന പാതയോരങ്ങളില്‍ ശീതളപാനീയ വില്‍പന കേന്ദ്രങ്ങള്‍ സജീവമായി. വാഹനയാത്രികര്‍ക്ക് ഏറെ ആശ്വാസമാകുന്നതിനൊപ്പം വ്യാപാരികള്‍ക്ക് മികച്ച വരുമാനമാണ് വില്‍പനയിലൂടെ ലഭിക്കുന്നത്.
വിവിധ ദേശപ്പേരുകളില്‍ അറിയപ്പെടുന്ന കുലുക്കി സര്‍ബത്ത് മുതല്‍ മോര് വരെയാണ് വിഭവങ്ങള്‍. സംഭാരവും കുലുക്കി സര്‍ബത്തുമാണ് യാത്രികര്‍ക്ക് കൂടുതല്‍ താല്‍പര്യം. കിടുകിടുക്കന്‍ കുടം മോര് മുളനാഴിയില്‍ മോരും വെള്ളം എന്നീ പേരുകളിലാണ് സംഭാരം വില്‍പന. പാനീയങ്ങള്‍ കൂടുതല്‍ സ്വാദിഷ്ടമാക്കിയാണ് വില്‍പനക്കാര്‍ യാത്രികരെ ആകര്‍ഷിക്കുന്നത്.
ഇതിനു പുറമെ നാടന്‍ കരിക്ക്, തണ്ണിമത്തന്‍ ജ്യൂസ്, പനനൊങ്ക് എന്നിവയുടെ വില്‍പനയും സജീവമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വില്‍പനക്കാരാണ് ശീതളപാനീയവുമായി തീരദേശ മേഖലയിലെ റോഡുകള്‍ക്കിരുവശവും ഇരുഭാഗത്തും നിലയുറപ്പിച്ചിട്ടുള്ളത്. ചൂടിന്റെ കാ ഠിന്യത്തിന് കുറവില്ലാത്തതിനാ ല്‍ മികച്ച വില്‍പനയാണെന്ന് കച്ചവടക്കാരും പറയുന്നു.
Next Story

RELATED STORIES

Share it