പാഠ്യവിഷയങ്ങളുമായി ടേംസ്; സംസ്ഥാനത്തിനു മാതൃകയായി കാസര്‍കോട് ഡയറ്റ്

എ പി വിനോദ്

കാഞ്ഞങ്ങാട്: പാഠ്യവിഷയങ്ങള്‍ മൂന്ന് ക്ലിക്കിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കണ്‍മുന്നിലെത്തുന്ന മായാജാലം തുറക്കുകയാണ് കാസര്‍കോട് ഡയറ്റ്.
കുട്ടികളെ പഠിപ്പിക്കാന്‍ സ്റ്റഡിമെറ്റീരിയലുകള്‍ തിരഞ്ഞും കെമിസ്ട്രി ക്ലാസില്‍ അപകടകരമായ പരീക്ഷണങ്ങള്‍ നടത്തിയും അധ്യാപകരും പഠനത്തില്‍ മക്കളെ സഹായിക്കുന്ന രക്ഷിതാക്കളും ഇനി ബുദ്ധിമുട്ടേണ്ട. കാസര്‍കോട് ഡയറ്റും ഐടി അറ്റ് സ്‌കൂളും ചേര്‍ന്ന് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നു. വെറും മൂന്ന് ക്ലിക്കിലൂടെ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും എല്ലാ യൂനിറ്റുകളും പഠിപ്പിക്കാനാവശ്യമായ ഐടി സാമഗ്രികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനവുമായാണ് ഇവര്‍ രംഗത്തു വന്നിരിക്കുന്നത്.
ടേംസ് (ഇ റിസോഴ്‌സ് സിസ്റ്റം ഫോര്‍ ടീച്ചേഴ്‌സ്) എന്ന പേരില്‍ തയ്യാറാക്കിയ നൂതന സംവിധാനത്തിലൂടെ 31 അക്കാദമി ഗ്രൂപ്പുകള്‍ ഒരുക്കുന്ന 126 വിഷയ ബ്ലോഗുകള്‍, 754 യൂനിറ്റുകള്‍, 5000 സാമഗ്രികള്‍ എന്നിവയുടെ സമാഹാരമാണിത്. ംംം.ലേൃാീെളറശല.േയഹീഴുെീ.േശി എന്ന വിലാസത്തില്‍ എല്ലാവര്‍ക്കും ബ്ലോഗ് ലഭ്യമാണ്. മലയാളത്തിലും കന്നഡയിലും പാഠ്യവിവരങ്ങള്‍ ലഭിക്കും.
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ എല്ലാ വിഷയത്തിലെയും പാഠഭാഗങ്ങള്‍ പഠിപ്പിക്കാനാവശ്യമായ വീഡിയോ, ഓഡിയോ, പവര്‍ പോയിന്റ് പ്രസന്റേഷന്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, അധിക വിവരങ്ങള്‍, വര്‍ക്ക് ഷീറ്റുകള്‍, യൂനിറ്റ് വിലയിരുത്തതിനുള്ള ചോദ്യങ്ങള്‍, അധ്യാപക സഹായിയുടെ കോപ്പികള്‍, പഴയ ചോദ്യപേപ്പറുകള്‍, റിവിഷന് ഉപയോഗിക്കാവുന്ന സാമഗ്രികള്‍, ടീച്ചിങ് മാന്വലുകള്‍, വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ തുടങ്ങിയ ഇനങ്ങളാണ് 760ഓളം പേജുകളിലായി ഒരുക്കിയിരിക്കുന്നത്. 31 അക്കാദമിക ഗ്രൂപ്പുകള്‍ ഒരുക്കുന്ന 126 ബ്ലോഗുകളുടെ സമാഹാരമാണ് ടേംസ്. ഈ അക്കാദമിക ശേഖരത്തില്‍ ഇതിനകം 5000ഓളം സാമഗ്രികള്‍ ലഭ്യമായിക്കഴിഞ്ഞു.
126 വിഷയ ബ്ലോഗുകള്‍, 754 യൂനിറ്റുകള്‍, 5000 സാമഗ്രികള്‍, 90 ശതമാനം യൂനിറ്റുകള്‍ക്കും ഐടി സാമഗ്രികള്‍ ലഭ്യം, വിഡിയോ, ഓഡിയോ, പവര്‍ പോയിന്റ്, ഇമേജ്, പിഡിഎഫ്, വര്‍ക്ക്ഷീറ്റ്, ചോദ്യശേഖരം, എപ്പോഴും ആശ്രയിക്കാവുന്ന റിസോഴ്‌സ് പൂള്‍, നിരന്തരം വികസിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയെല്ലാം ടേംസിന്റെ പ്രത്യേകയാണ്. സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതു പ്രയോജനപ്പെടും. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ സിലബസ് അനുസരിച്ചു തയ്യാറാക്കിയ ഈ ശേഖരം പൊതുവിദ്യാഭ്യാസത്തെ ഐടി അധിഷ്ഠിതമാക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് ഡയറ്റ് അവകാശപ്പെടുന്നത്. ഒരുകൂട്ടം അധ്യാപകര്‍ ഏറെക്കാലത്തെ ശ്രമഫലമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it