പാട്ടകൃഷിക്കാര്‍ക്ക് വൈദ്യുതികണക്ഷന്‍: പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പാട്ടകൃഷി ചെയ്യുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് അനുകൂല തീരുമാനമെടുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 2003ലെ സപ്ലൈ കോഡ് ആണ് ഇപ്പോള്‍ തീരുമാനത്തിനു തടസ്സം നില്‍ക്കുന്നത്. വൈദ്യുതി ലാഭിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 125 അംഗ റിസോഴ്‌സ് ടീമിനെ നിയമിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിവരുകയാണെന്നും മന്ത്രി അറിയിച്ചു.
2015 സപ്തംബര്‍ വരെ കെഎസ്ഇബിക്ക് 1964.12 കോടി രൂപയുടെ കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ 664.69 കോടിയും സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍ 1108.86 കോടിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 120 കോടിയും വാട്ടര്‍ അതോറിറ്റി 919 കോടിയും കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ട്.
സംസ്ഥാനത്തെ ആദിവാസികളില്‍ 40 ശതമാനവും വനത്തിനുള്ളിലാണു കഴിയുന്നത്. സ്വയം പുനരധിവാസപദ്ധതി വഴി ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 11 കോടി ചെലവായി. ഗുരുകുലം പദ്ധതിക്കായി 150 ഏക്കര്‍ ഭൂമി മാനന്തവാടിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it