ബാലമുരളിക്ക് ആദരാഞ്ജലികള്‍

പാടിപ്പതിഞ്ഞ പാട്ടുകള്‍. ചിന്തയ്ക്കു ചിറകുകള്‍ നല്‍കുന്നു ഒഎന്‍വിയുടെ ഓരോ വരികളും.
'
ഒരു തത്ത്വശാസ്ത്രത്തിന്‍ തൈ നട്ടു
ഞാനെന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍'
സ്‌നേഹ നൊമ്പരങ്ങള്‍ പകര്‍ത്തിയ കവി സലില്‍ ചാധരിയുടെ ഈണത്തില്‍ പാടി
'ഓര്‍മകളേ....കൈവള
ചാര്‍ത്തി
വരൂ...വിമൂകമീ വേദിയില്‍....'
ഉള്ളിലെ പ്രണയത്തെ സംവേദനം ചെയ്യാന്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'എന്നു പറയാതെ പറയാത്ത വാക്കിന്റെ ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം...എന്നും
'ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം...'
എന്നും ഒഎന്‍വി ഒരായിരം ധ്വനികളോടെ പാടി,
മനസിന്റെ ലോല തന്ത്രികളെ തൊട്ടുണുണര്‍ത്തുമാറ്.
'ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...'
'നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ....'
'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ...'
എന്നു തുടങ്ങി മനസ്സ് അലിയും വരികള്‍ ഈ കവിക്കു മാത്രം സ്വന്തം.
കവി പ്രഭാവര്‍മ എഴുതുന്നു:
'ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ....
സ്‌നേഹാതുരമായ് തൊട്ടുരിയാടിയ പോലെ..'
ഇത്രമേല്‍ മറ്റൊരാളും മലയാളി മനസിനെ മുട്ടിവിളിച്ചിട്ടില്ല. ഇങ്ങനെ മറ്റൊരാളും നമ്മുടെ മനസിനോട് സ്‌നേഹാതുരമായി തൊട്ടുരിയാടിയിട്ടുമില്ല. അതുകൊണ്ടുതന്നെ ഒഎന്‍വി ഗാനങ്ങള്‍ നമ്മുടെ മനസിനോട് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നു.
Next Story

RELATED STORIES

Share it