ernakulam local

പാടം നികത്തി സ്വകാര്യവ്യക്തി റോഡ് നിര്‍മിച്ചതില്‍ പ്രതിഷേധം

ആലങ്ങാട്: മാളികംപീടിക പരുവക്കാട് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാവാന്‍ സാധ്യതയുള്ള തരത്തില്‍ പാടം നികത്തി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചു. മുമ്പും ഇത്തരം പ്രവര്‍ത്തിക്കു ശ്രമമുണ്ടായെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. രണ്ടു അവധി ദിവസങ്ങള്‍ കാരണം സര്‍ക്കാര്‍ ഓഫിസുകള്‍ ഒഴിവായിരിക്കുമെന്നുകണ്ടാണ് വെള്ളിയാഴ്ച രാത്രി പാടം നികത്താന്‍ തയ്യാറായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റവന്യൂ, പോലിസ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പാടം നികത്താന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it