Idukki local

പാചക വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി

തൊടുപുഴ: പാചക വാതകം ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെ മുളപ്പുറം കുന്നപ്പിള്ളില്‍ രാജു.കെ. ഏബ്രഹാമിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിച്ച ശേഷം ഇന്നലെ രാവിലെ സ്റ്റൗവ് കത്തിച്ചപ്പോഴാണു പാചകവാതകം ചോരുന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു റെഗുലേറ്റര്‍ ഊരിമാറ്റിയപ്പോള്‍ സിലിണ്ടറില്‍ നിന്നു ശക്തിയായി വാതകം ചോര്‍ന്നു. ഉടന്‍തന്നെ രാജു സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചു ദൂരേയ്ക്കു വലിച്ചിടുകയും കരിമണ്ണൂര്‍ പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു.സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരനും ഗ്യാസ് ഏജന്‍സി ജീവനക്കാരനുമായ ജേക്കബ് എന്നയാളാണു സിലിണ്ടറിന്റെ തകരാറു പരിഹരിച്ചത്.
വിവരമറിയിച്ചതിനെത്തുടര്‍ന്നു തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.പിന്നീട് ഗ്യാസ് ഏജന്‍സിയില്‍ നിന്നു സിലിണ്ടര്‍ മാറി നല്‍കിയതായി രാജു പറഞ്ഞു.കരിമണ്ണൂര്‍ പോലിസും സ്ഥലത്തെത്തി സമീപത്തെ വീടുകളിലെ തീയണച്ച് സുരക്ഷ ക്രമികരണങ്ങള്‍ നടത്തി.എട്ടു കിലോയോളം ഗ്യാസ് നഷ്ടപ്പെട്ടതായി രാജു പറഞ്ഞു.വിടീന്റെയത്ര ഉയരത്തില്‍ ഗ്യാസ് ശക്തമായി ലീക്ക് ചെയ്തു.വീട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചോര്‍ച്ചയെ തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായി.
Next Story

RELATED STORIES

Share it