ernakulam local

പാചകവാതക സിലിണ്ടര്‍ വിതരണം കുത്തഴിഞ്ഞു

വൈപ്പിന്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക വിതരണ ഏജന്‍സിയായ കുഴുപ്പിള്ളിയിലെ എ ആന്റ് എ ഏജന്‍സിയില്‍ വിതരണം കുത്തഴിഞ്ഞതിനെ തുടര്‍ന്ന് പരാതികള്‍ വ്യാപകമായിട്ടും പരിഹരിക്കാന്‍ ഏജന്‍സിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ രണ്ടുമാസത്തോളമായി വിതരണം അവതാളത്തിലാണ്. ഏജന്‍സി വേണ്ടത്ര സിലിണ്ടര്‍ വിതരണത്തിനായി ഏടുക്കാത്തതിനെ തുടര്‍ന്നാണിതെന്നും ആരോപണമുണ്ട്.—
അതേസമയം— സിലിണ്ടര്‍ ലഭിച്ച ഉപയോക്താക്കള്‍ക്ക് വീണ്ടും ബുക്ക്— ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്. സിലിണ്ടര്‍ കൈപ്പറ്റിയ വിവരം അതതു സമയം കംപ്യൂട്ടറില്‍ അപ്‌ഡേറ്റ് ചെയ്യാതതാണ് ഇതിനു കാരണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഒരാഴ്ചക്ക് ശേഷം മാത്രമാണ് പലര്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ്ങ് നടക്കുന്നുള്ളു. നേരത്തെ തൊട്ടടുത്ത ദിവസംതന്നെ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ഇത് ഏജന്‍സി ബോധപൂര്‍വം നടത്തുന്ന തിരിമറിയാണെന്ന് കൗണ്‍സില്‍ ആരോപിച്ചു.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ഏജന്‍സിക്കെതിരേ തയ്യാറാക്കിയ ഭീമഹര്‍ജി തിങ്കളാഴ്ച ഐഒസി അധികൃതര്‍ക്ക് നല്‍കും. പരിഹാരമുണ്ടായി—ല്ലെങ്കില്‍ ഉപയോക്താക്കളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് വി കെ ഇക്ബാല്‍ മുന്നറിയിപ്പ് നല്‍കി.
പുതിയ ഏജന്‍സി അനുവദിക്കണമെന്ന് എടവനക്കാട് പഞ്ചായത്ത് പ്രമേയം പാസാക്കുകയും ഏജന്‍സി എടുക്കാന്‍ സഹകരണബാങ്ക് സന്നദ്ധത അറിയിക്കുകുയും ചെയ്ത സാഹചര്യത്തില്‍ ഭാരത് ഗ്യാസിന്റെ പുതിയ ഏജന്‍സി അനുവദിക്കുന്നതിനായുള്ള ശ്രമം കൗണ്‍സില്‍ ആരംഭിക്കും.
16,000ത്തോളം ഉപയോക്താക്കളുള്ള നിലവിലെ ഏജന്‍സിക്ക് കൃത്യമായി സിലിണ്ടര്‍ വിതണം നടത്താനാവുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും കൗണ്‍സില്‍ പറയുന്നു.
Next Story

RELATED STORIES

Share it