പാചകവാതക ക്ഷാമം: നടപടിയുമായി കണ്‍സ്യൂമര്‍ ഫെഡ്

കൊച്ചി: പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി എംഡി ഡോ. എസ് രത്‌നകുമാരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാചകവാതക കണക്ഷനുകള്‍ ആവശ്യമുള്ളവര്‍ക്ക് തൊട്ടടുത്തുള്ള ത്രിവേണി സ്‌റ്റോറുമായോ 0484 2203652, 2203507, 9539068186 നമ്പറിലോ, വാട്‌സ്ആപ്പില്‍ 8281898302 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഏജന്‍സി ആവശ്യമുള്ള സഹകരണ സംഘങ്ങള്‍ക്കും ബന്ധപ്പെടാം. പരിമിതമായ കണക്ഷനുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ മുന്‍ഗണന ക്രമത്തിലാണ് കണക്ഷനുകള്‍ നല്‍കുകയെന്നും ഡോ. എസ് രത്‌നകുമാരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it