പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടി

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 20 രൂപയുമാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 541 രൂപ 50 പൈസയായി. ഒരു വര്‍ഷം ലഭിക്കുന്ന 12 സബ്‌സിഡി സിലിണ്ടറുകള്‍ക്കുശേഷം നല്‍കുന്ന സിലിണ്ടറിന്റെ വിലയാണു വര്‍ധിപ്പിച്ചത്.
റേഷന്‍വഴിയല്ലാതെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപയും വിമാന ഇന്ധനത്തിന്റെ വില 1.5 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുള്ള വ്യത്യാസത്തിനനുസരിച്ചാണ് ഇപ്പോള്‍ പാചകവാതകത്തിന് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍-ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it