പാക്-സിഖ് നേതാവിന്റെ വധത്തിനു പിറകില്‍ രാഷ്ട്രീയ എതിരാളികളെന്ന് പോലിസ്; താലിബാന് പങ്കില്ല

പെഷാവര്‍: പാകിസ്താനിലെ പ്രമുഖ സിഖ് നേതാവും ന്യൂനപക്ഷ കാര്യ മന്ത്രിയുമായിരുന്ന സര്‍ദാര്‍ സോറന്‍ സിങിന്റെ കൊലപാതകത്തിനു പിറകില്‍ രാഷ്ട്രീയ എതിരാളികളെന്നു പോലിസ്. സ്വാത് ജില്ലയിലെ കൗണ്‍സിലര്‍ ബല്‍ദേവ് കുമാറിനെ കേസുമായി ബന്ധപ്പെട്ട് പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പാക് താലിബാന്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പാക് താലിബാന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം. അതേസമയം കേസില്‍ ആറു പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തെഹ്‌രികെ ഇന്‍സാഫ് കക്ഷിയുടെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ നേതാവായ സോറണ്‍ സിങ് വാടകക്കൊലയാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
2013ലെ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതാണ് തെഹ്‌രികെ ഇന്‍സാഫില്‍ നിന്നു തന്നെയുള്ള നേതാവായ ബല്‍ദേവ് കുമാറിന് സോറന്‍ സിങിനോടു വൈരാഗ്യമുണ്ടാവാന്‍ കാരണം.
Next Story

RELATED STORIES

Share it