World

പാക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം സാക്കി കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം സാക്കി(40) വെടിയേറ്റുമരിച്ചു. മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് റാവു ഖാലിദിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. തക്ഫീരി ദയൂബന്ദി എന്ന സായുധസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. റാവു ഖാലിദിനും ഗുരുതരമായി പരിക്കേറ്റു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സാക്കി പാകിസ്താനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മതകാര്യങ്ങളിലെ സ്വതന്ത്ര കാഴ്ചപ്പാടുകളുള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലെറ്റ് അസ് ബില്‍ഡ് പാകിസ്താന്‍ (എല്‍യുബിപി) എന്ന വെബ്‌സൈറ്റിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. സംഭവത്തില്‍ എല്‍യുബിപി എഡിറ്റര്‍ ഇന്‍ ചീഫ് അലി അബ്ബാസ് താജ് അനുശോചനം രേഖപ്പെടുത്തി. ദയൂബന്ദി സായുധപ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ രണ്ടാമത്തെ എല്‍യുബിപി ജീവനക്കാരനാണ് സാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it