പാക് നേതാവ് അല്‍ത്താഫ് ഹുസൈന്‍ ഇന്ത്യന്‍ ഏജന്റെന്ന് ആരോപണം

ഇസ്‌ലാമാബാദ്: കറാച്ചിയില്‍ സ്വാധീനമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എംക്യൂഎം) നേതാവ് അല്‍ത്താഫ് ഹുസൈന്‍ ഇന്ത്യന്‍ ചാരനാണെന്ന് ആരോപണം. മുന്‍ കറാച്ചി മേയറും പാര്‍ട്ടിയില്‍ ദീര്‍ഘകാലം സഹപ്രവര്‍ത്തകനുമായിരുന്ന മുസ്തഫ കമാലാണ് ആരോപണമുന്നയിച്ചത്. മദ്യപനായ ഏകാധിപതിയെന്നാണ് ഹുസൈനെ കമാല്‍ വിശേഷിപ്പിച്ചത്. 20 വര്‍ഷത്തിലേറെയായി സ്വയം പ്രവാസിയായി ലണ്ടനില്‍ കഴിയുകയാണ് ഹുസൈന്‍.
2010ല്‍ ലണ്ടനില്‍ എംക്യുഎം നേതാവ് ഇംറാന്‍ ഫാറൂഖിന്റെ വധത്തെത്തുടര്‍ന്ന് ചോദ്യം ചെയ്ത സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കുറ്റാന്വേഷകരോട് ഇന്ത്യന്‍ ചാരസംഘടന റോയുടെ പിന്തുണ പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചതായി അല്‍ത്താഫ് കുറ്റസമ്മതം നടത്തിയതായി കമാല്‍ കുറ്റപ്പെടുത്തി. 20 വര്‍ഷമായി എംക്യുഎം ഇന്ത്യയുടെ റോയില്‍ നിന്നു ഫണ്ട് സ്വീകരിച്ചിരുന്നുവെന്നത് എല്ലാ മുതിര്‍ന്ന എംക്യുഎം നേതാക്കള്‍ക്കും അറിയാവുന്നതാണെന്ന് കമാല്‍ പറഞ്ഞു.
ആരോപണങ്ങള്‍ എംക്യുഎം നിഷേധിച്ചു. നേതാവ് അല്‍ത്താഫ് ഹുസൈനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്ന് മുതിര്‍ന്ന നേതാവ് ഫാറൂഖ് സത്താര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it