Flash News

പാക് നിര്‍ദേശം തള്ളി, സിയാചിനില്‍ നിന്നും സൈനികരെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ

പാക് നിര്‍ദേശം തള്ളി, സിയാചിനില്‍ നിന്നും സൈനികരെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ
X
SIACHIN-NEW

ജമ്മു: അതിര്‍ത്തി സംരക്ഷിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സിയാചിനില്‍ നിന്നും സേനയെ പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്നും ഇതു സംബന്ധിച്ച പാകിസ്താന്റെ നിര്‍ദേശം തള്ളിക്കൊണ്ട് കരസേന നോര്‍തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്ഡ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്. ജനറല്‍ ഡിഎസ് ഹൂഡ അറിയിച്ചു.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന സിയാചിനില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പത്തു സൈനികര്‍ മരിച്ച സാഹചര്യത്തിലാണ് മേഖലയില്‍ നിന്നും സേനയെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.
[related]ലാന്‍സ് നായിക്ക് ഹനുമന്തപ്പയടക്കം പത്തുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പര ധാരണയുണ്ടാക്കി സിയാചിനില്‍ നിന്നും പിന്‍മാറാമെന്ന് പാകിസ്താന്‍ നിര്‍ദേശം വച്ചിരുന്നു. കഠിനമായ പ്രതികൂലസാഹചര്യങ്ങളില്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ഇത്തരമൊരു നിര്‍ദേശം വച്ചത്. സിയാചിനില്‍ 2012 ലുണ്ടായ മഞ്ഞുവീഴ്ചയില്‍ 130 പാകിസ്താന്‍ സൈനികര്‍ മരണമടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും ധാരണയുണ്ടാക്കി മേഖലയില്‍ നിന്നും പിന്‍മാറണമെന്ന് പാകിസ്താന്‍ ഇന്ത്യയോടാവശ്യപ്പെട്ടിരുന്നു.
അതേസമയം, മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും ഹെലിപാഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുറത്തെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഇനിയും സാധിച്ചിട്ടില്ല. പ്രദേശത്ത് മഞ്ഞുവീഴ്ച തുടരുന്നതിനാലാണിത്. ഒരു മണിക്കൂറെങ്കിലും മഞ്ഞുവീഴ്ച നിലച്ചാല്‍ മൃതദേഹങ്ങള്‍  ഹെലികോപ്റ്ററില്‍ കയറ്റി പുറത്തെത്തിക്കാം എന്നാണ് ജനറല്‍ ഹൂഡ വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it