പാക് ദിനത്തില്‍ ആസിയാ അന്ദറാബി ശ്രീനഗറില്‍ പാക് പതാക ഉയര്‍ത്തി
BY swapna en23 March 2016 11:18 AM GMT
X
swapna en23 March 2016 11:18 AM GMT
ശ്രീനഗര്‍: പാക് ദിനത്തില്‍ ദുഖ്തരാന് ഇ മില്ലത്ത് നേതാവ് ആസിയാ അന്ദറാബിയുടെ നേതൃത്വത്തില്‍ ശ്രീനഗറിലെ വിവിധയിടങ്ങളില്‍ പാക് പതാക ഉയര്‍ത്തി. മാര്‍ച്ച് 23നാണ് പാകിസ്താനില്‍ പാക് ദിനം ആചരിക്കാറ്. ലാല്‍ ചൗക് പോലുള്ള സുപ്രധാന സ്ഥലങ്ങളിലാണ് പതാക ഉയര്‍ത്തിയത്. പോലിസ് പിന്നീട് പതാക എടുത്ത് മാറ്റി. എല്ലാവര്‍ഷവും പാക് ദിനത്തിലും പാക് സ്വാതന്ത്ര്യ ദിനത്തിലും അന്ദറാബിയുടെ പാര്‍ട്ടി ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാക്് പതാക ഉയര്‍ത്താറുണ്ട്. നേരത്തെ പാക് സ്വാതന്ത്ര്യ ദിനത്തില്‍ പാക് പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് അന്ദറാബിക്കെതിരേ കേസ്സെടുത്തിരുന്നു. പാക് ദിനത്തിലും പാക് സ്വാതന്ത്ര്യ ദിനത്തിലും പാകിസ്താന് കശ്മീരിലെ വിഘടനവാദിനേതാക്കളെ പാകിസ്താനിലേക്ക് ക്ഷണിക്കാറുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT