പാക് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു

ലാഹോര്‍: തെഹ്‌രീകെ താലിബാന്‍ പാക് ഘടകത്തിന്റെ തലവന്‍ മുല്ല ഫസലുല്ല അഫ്ഗാനിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിലെ ഫസലുല്ലയുടെ വീടിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
സംഭവത്തില്‍ പാക്, അഫ്ഗാന്‍ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. വ്യോമാക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടെന്ന തരത്തില്‍ നേരത്തേയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫസലുല്ലയുടെ ഇത്തവണത്തെ മരണവാര്‍ത്തയും സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖൈബര്‍ ഏജന്‍സിയുടെ തിരാ താഴ്‌വരയിലെ റെയ്ഡില്‍ മുല്ല ഫസലുല്ല കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it