പാക് ആണവായുധങ്ങള്‍ ഭീഷണി നേരിടുന്നതായി പഠനം

വാഷിങ്ടണ്‍: പാകിസ്താനില്‍ ആണവ മോഷണ സാധ്യത ഏറെയാണെന്ന് യുഎസിലെ ഹാര്‍വാഡ് കെന്നഡി സ്‌കൂള്‍. ആണവ ഭീകരത തടയല്‍; തുടര്‍ച്ചയായ നേട്ടമോ അപകടകരമായ പിന്നോട്ടുപോക്കോ എന്ന റിപോര്‍ട്ടിലാണ് ഹാര്‍വാഡ് കെന്നഡി സ്‌കൂള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാകിസ്താന്റെ അണ്വായുധ ശേഖരം വര്‍ധിക്കുന്നതനുസരിച്ച് ഭീഷണി വര്‍ധിക്കുന്നതായാണു പുതിയ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള മാറ്റങ്ങള്‍ പരിഗണിച്ചാല്‍ സമീപഭാവിയില്‍ ഭരണത്തകര്‍ച്ചയോ അട്ടിമറിയോ നടക്കാനുള്ള സാധ്യത കുറവാണെങ്കിലും വിദൂര ഭാവിയില്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നു റിപോര്‍ട്ട് പറയുന്നു. ഒരു മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ അടുത്തിടെ സമാനമായ ആശങ്ക ഉന്നയിച്ചിരുന്നു. യുദ്ധസന്നദ്ധമായ അണ്വായുധങ്ങള്‍ പാകിസ്താന്‍ സജ്ജമാക്കുന്നതില്‍ വലിയ ആശങ്കയുണ്ടെന്നായിരുന്നു യുഎസ് ആയുധ നിയന്ത്രണ വിഭാഗം അണ്ടര്‍ സെക്രട്ടറി റൈസ് ഇ ഗോറ്റെമൊള്ളര്‍ പറഞ്ഞത്.
പാകിസ്താന്റേത് ലോകത്തിലെ അതിവേഗം വളരുന്ന അണ്വായുധ ശേഖരമാണെന്നാണു വിലയിരുത്തപ്പെടുന്നത്. അണ്വായുധങ്ങളുടെ സംരക്ഷണത്തിനായി പാകിസ്താന്‍ 25,000 സൈനികരെ വിന്യസിച്ചതായാണു നിഗമനം.
Next Story

RELATED STORIES

Share it