പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ചില ദൃശ്യമാധ്യമങ്ങളും ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ തന്നെയാണ് ജെഎന്‍യു പരിപാടിക്കെതിരേ എബിവിപി നടത്തിയ പ്രകടനത്തിന്റെ മുന്‍നിരയിലുള്ളത്. തങ്ങളുടെ ചടങ്ങില്‍ നുഴഞ്ഞുകയറിയ ചിലരാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തിനു പിന്നിലെന്നു സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റിന് പിന്നാലെ സര്‍വകലാശാലയിലെ ഏഴു വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യാനായി ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് ഡല്‍ഹി പോലിസ് കത്തെഴുതിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട അഞ്ചു വിദ്യാര്‍ഥികളുടെ പേരുകള്‍കൂടി കോടതിയില്‍ പോലിസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it