പാക് അധീന കശ്മീരിലെ സൈനിക സാന്നിധ്യം ചൈന നിഷേധിച്ചു

ബെയ്ജിങ്: പാക് അധിനിവേശ കശ്മീരിലെ തന്ത്രപ്രധാന പ്രദേശത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ചൈനയ്ക്കു കൈമാറിയെന്ന വാര്‍ത്തകളോട് ചൈന പ്രതികരിച്ചില്ല. നേരിട്ടുള്ള പ്രതികരണത്തില്‍നിന്നു തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയ ചൈനീസ് വിദേശകാര്യ വക്താവ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് അറിയിച്ചു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ലഡാക് സെക്ടറില്‍ കടന്നുകയറിയെന്ന റിപോര്‍ട്ടും അദ്ദേഹം തള്ളി. മാധ്യമങ്ങള്‍ ഇക്കാര്യം പര്‍വതീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍ പ്രദേശം ഇപ്പോള്‍ ചൈനയുടെ പട്ടാളമാണ് നിയന്ത്രിക്കുന്നത് എന്ന് ഒരു പ്രമുഖ വിദേശ മാധ്യമം റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it