പാക് അംപയറിനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇപ്പോ ള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്ന് പാകിസ്താന്‍ അംപയര്‍ അലീം ദാറിനെ പിന്‍വലിക്കാന്‍ ഐസിസി തീരുമാനിച്ചു. തിങ്കളാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗം ശിവസേനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയതിനു പിന്നാലെയാ ണ് ഐസിസിയുടെ നീക്കം. ഈ ഞായറാഴ്ച മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക അവസാന ഏകദിനത്തില്‍ ദാറിനെ അംപയറായി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു.ഐസിസിയുടെ എലൈറ്റ് പാനലിലെ അംഗം കൂടിയായ ദാര്‍ ആദ്യ മൂന്ന് ഏകദിനങ്ങളിലും അംപയറായിരുന്നു. നാളെ ചെന്നൈയില്‍ നടക്കുന്ന നാ ലാം ഏകദിനത്തിലും അദ്ദേഹം അംപയറാവേണ്ടതായിരുന്നു.
Next Story

RELATED STORIES

Share it