Flash News

പാകിസ്ഥാനില്‍ സ്ഫോടനം : 22 മരണം

പാകിസ്ഥാനില്‍ സ്ഫോടനം : 22 മരണം
X
blast pak
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശിയാ വിഭാഗത്തിന്റെ ഷോഷയാത്രയ്്ക്കിടെയുണ്ടായ  സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. ജകോദാബാദിലെ അഷുറ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്്്. ദേഹത്ത് ബോംബുമായി എത്തിയ ആള്‍ സ്‌ഫോടനം നടത്തുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വ്യാഴാഴ്ച ബലൂചിസ്താനിലെ ഒരു ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ ഝാന്‍ഗ്വി എന്ന സംഘടന ഏറ്റെടുത്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it