പാകിസ്താന് 50 കോടി ഡോളറിന്റെ ലോകബാങ്ക് സഹായം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഊര്‍ജമേഖല നവീകരിക്കുന്നതിനു 50 കോടി ഡോളര്‍ വായ്പ നല്‍കാന്‍ ലോകബാങ്ക് തീരുമാനിച്ചു. ഏപ്രിലില്‍ ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും ബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പാക് സര്‍ക്കാരിനു സാധിച്ചിരുന്നില്ല.
ഉല്‍പാദകരില്‍ നിന്നു വൈദ്യുതി വാങ്ങുന്നതിനായി സ്വതന്ത്ര ഏജന്‍സി രൂപീകരിക്കണമെന്നതുള്‍പ്പെടെയുള്ള ഒരു ഡസനോളം നിര്‍ദേശങ്ങളാണ് ലോകബാങ്ക് മുന്നോട്ടു വച്ചത്.
ബാങ്കിന്റെ ഉപാധികള്‍ അംഗീകരിച്ചു വായ്പയെടുക്കാന്‍ തീരുമാനിച്ചതായി പാക് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ച്ചയായുണ്ടാവുന്ന വൈദ്യുതി മുടക്കവും പ്രതിസന്ധിയും പരിഹരിക്കുന്നതിനായി തുക വിനിയോഗിക്കുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു വര്‍ഷത്തേക്കാണ് വായ്പാ കാലാവധി. ലോകബാങ്കിനൊപ്പം രണ്ടു ശതലക്ഷം ഡോളറിന്റെ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായവും പാകിസ്താന് ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it