Flash News

പാകിസ്താന് വേണ്ടത് ശവാസനം, യോഗകൊണ്ട് വിലക്കയറ്റത്തിന്റെ വേദന ഇല്ലാതാക്കാമോ? മോഡിയോട് ശിവസേന

മുംബൈ : യോഗ കൊണ്ട് വിലക്കയറ്റം മൂലമുള്ള വേദനകള്‍ ഇല്ലാതാക്കാന്‍ കഴിയുമോ? നരേന്ദ്രമോഡിയോട് ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുകയാണ് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് ശിവസേനയുടെ പരിഹാസം. പാകിസ്താനെതിരെയും രൂക്ഷമായ വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ട് ലേഖനത്തില്‍.
മോഡി യോഗയെ ലോകശ്രദ്ധയിലേക്കു കൊണ്ടുവന്നത് നല്ലകാര്യമാണ്. എന്നാല്‍ ഇതുകൊണ്ട് ജനങ്ങള്‍ വിലക്കയറ്റം കൊണ്ടനുഭവിക്കുന്ന വേദന ഇല്ലാതാവുമോ- ലേഖനം ചോദിക്കുന്നു.
130 രാജ്യങ്ങളില്‍ യോഗ നടത്താനായതില്‍ പ്രധാനമന്ത്രി അഭിനന്ദനമര്‍ഹിക്കുന്നു. യോഗവഴി 130 രാഷ്ട്രങ്ങളെ മോഡി നിലത്തു കിടത്തി. ഇനി വേണ്ടത് പാകിസ്താനെ എന്നെന്നേക്കുമായി കിടത്തുകയാണ്. ഇത് ആയുധങ്ങള്‍ വഴി മാത്രമേ സാധിക്കൂ. പാകിസ്താന് സ്ഥിരമായ ശവാസനം ആവശ്യമാണ്- ലേഖനത്തില്‍ പറയുന്നു.









Next Story

RELATED STORIES

Share it