പാകിസ്താന് ആയുധം: യുഎസ് കോണ്‍ഗ്രസ്സില്‍ പ്രമേയം

വാഷിങ്ടണ്‍: ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള എഫ്-16 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പാകിസ്താന് കൈമാറാനുള്ള നീക്കത്തില്‍ നിന്ന് യുഎസ് ഭരണകൂടം പിന്‍മാറണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ആയുധക്കൈമാറ്റത്തിന് വിസമ്മതം പ്രകടിപ്പിച്ച് മുതിര്‍ന്ന എംപി ഡാന റോറാബാച്ചറാണ് പ്രമേയം അവതരിപ്പിച്ചത്.
യുഎസില്‍നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് ഭരണകൂടം സ്വന്തം പൗരന്‍മാരെ പ്രത്യേകിച്ച് ബലൂചികളെ അടിച്ചമര്‍ത്തുകയാണെന്നു പ്രമേയം അവതരിപ്പിച്ച് റോറാബാച്ചര്‍ ആരോപിച്ചു. ലാദിനെ വധിക്കാന്‍ സഹായിച്ച ഡോക്ടറെ പീഡിപ്പിക്കുന്ന സര്‍ക്കാരിനെ യുഎസ് ഭരണകൂടം ആയുധമണിയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മാസാദ്യത്തിലാണ് 700 ദശലക്ഷം ഡോളറിന്റെ ആയുധക്കരാറില്‍ പാകിസ്താനുമായി ഒപ്പു വച്ചതായി ഒബാമ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it