പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരനെക്കുറിച്ച് അന്വേഷണം ശക്തമാക്കും

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തുന്നതായി സംശയിക്കപ്പെടുന്ന പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരനെക്കുറിച്ച് അന്വേഷണം ശക്തമാക്കുമെന്ന് ഡല്‍ഹി പോലിസ്. കഫൈത്തുല്ല ഖാന്‍ എന്ന മാസ്റ്റര്‍ രാജയാണ് പാകിസ്താനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി കരുതപ്പെടുന്നത്. പാകിസ്താന്‍ ഇന്റലിജന്‍സ് ഓപറേറ്റീവ് (പിഐഒ)നു വേണ്ടി ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായാണ് സംശയിക്കുന്നത്.
കഫൈത്തുല്ല ഖാനെ നേരത്തെ പോലിസ് ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീരിലെ രജൗരി സ്വദേശിയാണ് ഖാന്‍. ഇയാളുടെ ബന്ധുവായ അബ്ദുല്‍ റഷീദിന് ഐഎസ്‌ഐ ബന്ധമുള്ളതായി ഖാന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് അറിയിച്ചു. ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളായ അബ്ദുല്‍ റഷീദിനെ കഴിഞ്ഞദിവസം ഈ മാസം ഏഴു വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.കഫൈത്തുല്ല ഖാനെ രജൗരിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അതെസമയം, ഖാനെ സഹായിച്ചിരുന്നതായി കരുതുന്ന ഒരു കരസേനാ ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ ജമ്മുവിലേക്ക് അയച്ചിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങള്‍ വഴിയാണ് ഖാന് സാമ്പത്തിക സഹായം എത്തിയിരുന്നതെന്ന് പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it