Flash News

പാകിസ്താന്‍ പ്രതിരോധമന്ത്രി ഇറാന്‍ സന്ദര്‍ശനം റദ്ദാക്കി

പാകിസ്താന്‍ പ്രതിരോധമന്ത്രി ഇറാന്‍ സന്ദര്‍ശനം റദ്ദാക്കി
X
KhawajaMuhammadAsif

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് ഈ മാസം 18ന് നടത്താനിരുന്ന ഇറാന്‍ സന്ദര്‍ശനം റദ്ദാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധങ്ങള്‍ ശ്ക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആസിഫ് രണ്ടു ദിവസത്തെ ഇറാന്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടതനുസരിച്ച് യാത്രറദ്ദാക്കുകയായിരുന്നു. ഇറാനും സൗദിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സൗദിയുടെ നേതൃത്വത്തില്‍ 34 രാഷ്ട്രങ്ങള്‍ പങ്കാളിയാവുന്ന ഭീകരതാ വിരുദ്ധ സഖ്യത്തില്‍ പങ്കാളിയാവുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.
[related]സൗദിയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ ദിവസങ്ങള്‍ക്കു മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ച് സഖ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് ഏകദേശധാരണയിലെത്തിക്കഴിഞ്ഞു എന്ന സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രിയോട് ഇറാന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it