പാകിസ്താന്‍ ഗവര്‍ണറുടെ ഘാതകനെ തൂക്കിലേറ്റി

ഇസ്‌ലാമാബാദ്: മതനിന്ദാ നിയമത്തില്‍ സമൂല പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട പഞ്ചാബ് പ്രവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ താസിറിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ മുന്‍ പോലിസ് കമാന്‍ഡോയെ പാകിസ്താന്‍ തൂക്കിലേറ്റി. ഇന്നലെ പുലര്‍ച്ചെയാണ് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ മുംതാസ് ഖാദ്രിയെ തൂക്കിലേറ്റിയതെന്നു ജയില്‍വൃത്തങ്ങള്‍ അറിയിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്‌ലാമാബാദിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. 2011ല്‍ ഇസ്‌ലാമാബാദിലെ ചന്തയില്‍ വച്ചാണ് ഗവര്‍ണര്‍ സല്‍മാന്‍ താസിറിനെ ഖാദ്രി കൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന്, തീവ്രചിന്താഗതിക്കാരായ സംഘങ്ങള്‍ക്കിടയില്‍ ഖാദ്രിക്ക് വീര പരിവേഷം ലഭിക്കുകയും ആയിരങ്ങള്‍ പിന്തുണ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ആ വര്‍ഷം അവസാനം കേസില്‍ കീഴ്‌ക്കോടതി ഖാദ്രിക്ക് വധശിക്ഷ വിധിച്ചിരുന്നു. കീഴ്‌കോടതി ശിക്ഷയ്‌ക്കെതിരേ ഖാദ്രി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കലാപ പോലിസ് ഉള്‍പ്പെടെ തലസ്ഥാനത്ത് വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്..
Next Story

RELATED STORIES

Share it