പാകിസ്താന്‍: അല്‍ഖാഇദ നേതാവ് തയ്യബ് നവാസ് കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ അല്‍ഖാഇദ നേതാവ് തയ്യബ് നവാസ് എന്ന പേരിലറിയപ്പെടുന്ന ഹാഫിസ് അബ്ദുല്‍ മതീം കൊല്ലപ്പെട്ടു. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന ജില്ലയായ മുള്‍ട്ടാനില്‍ പോലിസ് നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തയ്യബിനൊപ്പം മറ്റ് ഏഴുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ ആക്രമണങ്ങള്‍ക്കു പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് റെയ്ഡ് നടത്തിയതെന്ന് പോലിസ് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിഷ്താര്‍ ആശുപത്രിയിലെത്തിച്ചശേഷമാണ് തയ്യബിനെ പോലിസ് തിരിച്ചറിഞ്ഞത്. 2009ല്‍ പഞ്ചാബ് പ്രവിശ്യയില്‍ 36 പേര്‍ മരിക്കാനിടയായ ആക്രമണം നടത്തിയതിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കിയത് തയ്യബ് ആണെന്നാണു സൂചന. നേതാക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ അല്‍ഖാഇദ ലക്ഷ്യംവയ്ക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it